കൊച്ചി: ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയി പോലീസ് കാർ എന്ന് പരാതി. പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസം രാത്രി എറണാകുളം ഹാര്‍ബര്‍ പാലത്തില്‍ വച്ചാണ് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചത്. പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അതിവേഗം ഇടിച്ച് തെറിപ്പിച്ച് പോവുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ. ഗുരുതരമായി പരിക്കേറ്റു എങ്കിലും തിരിഞ്ഞു നോക്കിയില്ലെന്ന് യുവാവിന്റെ പരാതി. നാട്ടുകാർ ചേർന്നാണ് ചുള്ളിക്കല്‍ സ്വദേശി വിമലിനെ ആശുപത്രിയിൽ എത്തിച്ചത്. വിമല്‍ തോപ്പുംപടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല.