കൊച്ചി: കാട്ടുപോത്തിന്റെ ശല്യം വർദ്ധിച്ചുവരുന്നു. പ്രധാനകാരണം കൊടും ചൂടാണെന്നു വിദഗ്ധർ. പോത്തുകൾ പൊതുവിൽ തണുപ്പ് ഇഷ്ട്ടപെടുന്നവരാണ് എന്നാൽ ഇവ കടുത്ത ചൂടിൽ അക്രമാസക്തരാവാൻ സാധ്യത കൂടുതലാണ്. ഏപ്രിൽ–മേയ് മാസങ്ങളിൽ കാട്ടുപോത്തുകൾ ഇണചേരുന്ന കാലമാണ്. വർദ്ധിച്ചു വരുന്ന ചൂട് കാരണം ഇവ യാത്രാപഥത്തിലുള്ള ജനവാസ മേഖലകളിലേക്ക് അപ്രതീക്ഷിതമായി എത്തുകയും മനുഷ്യരുമായി സംഘട്ടനത്തിൽ ഏർപ്പെടുകയും ചെയ്യുന്നു.
ചൂടിന്റെ അസ്വസ്ഥതയ്ക്കൊപ്പം ശരീരത്തിൽ പറന്നു പറ്റുന്ന പ്രാണികളുടെ (പരാദങ്ങൾ) ശല്യം അസഹ്യമാകുന്നതും ഇവയെ വിറളി പിടിപ്പിക്കും. ചൂടുകൊണ്ട് അതിവേഗം ശ്വാസം എടുക്കുന്നത് കൊണ്ട് ഈ പ്രാണികൾ മൂക്കിലേക്ക് കടന്നുകൂടിയാൽ പോത്തുകൾ പെട്ടെന്ന് ആക്രമണകാരികളാകും. ഈ സമയങ്ങളിൽ മുന്നിൽ അത്ര വലിയ ജീവിയാണെങ്കിലും അവയുമായി ഇടി ഉറപ്പാണ്.