Ernakulam Kalamassery

ലഹരിമരുന്നു കുത്തിവച്ചു യുവാവിനെ പിഡിപ്പിച്ച് കവർച്ച നടത്തിയ 2 പേർ പിടിയിൽ

കളമശേരി : ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ സ്വദേശിയായ യുവാവിന് ലഹരിമരുന്ന് ബലമായി കുത്തിവെച്ചു കവർച്ച നടത്തിയ 2 യുവാക്കൾ പിടിയിൽ. യുവാവിൽ നിന്നും ഇവർ തട്ടിയെടുത്തത് ലാപ്ടോപ്പ് ,പഴ്സ്, എന്നിവയാണ്. കളമശ്ശേരീലെ ഹോട്ടൽ ജീവനക്കാരായ പത്തനംതിട്ട അത്തിക്കയം പുത്തൻവീട് ഷിജിൻ പി.ഷാജി (21), പട്ടാമ്പി വല്ലപ്പുഴ മനയ്ക്കാത്തൊടി എം.ടിനീസ് ബാബു (24) എന്നിവരാണ് പിടിയിലായത്. 15ന് രാവിലെ 5.30നാണ് സംഭവം നടന്നത്.

രാവിലെ വീടിന് പുറത്തിറങ്ങിയ യുവാവിനോട് വെള്ളം ചോദിക്കുകയും തിരിച്ച് വെള്ളവുമായി എത്തിയപ്പോൾ കത്തികാണിച്ച് ഭയപ്പെടുത്തി ബലമായി ലഹരിമരുന്ന് കൊടുക്കുകയായിരുന്നു. ഇതിനു ശേഷം യുവാവിനെ പീഡിപ്പിക്കുകയും അത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. തുടർന്ന് യുവാവിനോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ പൈസ കൈവശം ഇല്ല എന്ന് പറഞ്ഞപ്പോൾ പ്രതികൾ യുവാവിന്റെ ലാപ്ടോപും പഴ്സും, മൊബൈൽഫോണും കവർന്ന് 8 മണിയോടെ ഇവർ രക്ഷപ്പെടുകയായിരുന്നു.

ബോധരഹിതനായി കിടന്ന യുവാവിനെ വീട്ടുടമസ്ഥനാണ് ആശുപത്രിയിൽ എത്തിച്ചത്. പോലീസ് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *