കൊച്ചി ∙ കനത്ത ചൂടിൽ തിരക്ക് കൂടി കൊച്ചി മെട്രോ. ശരാശരി യാത്രക്കാരുടെ എണ്ണം 80,000 ആയിരുന്നു ഈ മാസം അത് 90,000 ആയി. 9 ദിവസം കൊണ്ട് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കെഎംആർഎൽ നടത്തിയ ഓൺലൈൻ സർവേയിൽ 83% ആളുകളും ഞായറാഴ്ച സർവീസ് നേരത്തേ തുടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനോടനുബന്ധിച്ചു ഞായറാഴ്ചകളിൽ രാവിലെ 8ന് ആരംഭിക്കുന്ന മെട്രോ സർവീസുകൾ നാളെ മുതൽ 7.30ന് ആരംഭിക്കും.
വിദ്യാർഥികൾക്ക് പ്രത്യേകം ഓഫറുകളും ആരംഭിക്കും.900 രൂപയ്ക്ക് ഒരു മാസം പരിധിയില്ലാതെ യാത്ര
ചെയ്യാനാകും . വിദ്യ–30 എന്ന പദ്ധതിയിൽ അംഗമാകുന്നവർക്ക് മൈ ബൈക്കിന്റെ ഒരു മാസ പാക്കേജ് 450 രൂപയ്ക്കു ലഭിക്കും. മറ്റുള്ളവർക്ക് ഇത് 699 രൂപയാണ്. കലൂർ സ്റ്റേഡിയം സ്റ്റേഷനിൽ 23ന് നടക്കുന്ന ക്യാംപെയ്നിൽ റജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കാണ് ഓഫർ ലഭിക്കുക. തിരക്ക് കൂടുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നീക്കം കെ എം ആർ എൽ സ്വീകരിച്ചത്.