2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാൻ ആര്‍ബിഐ ഒരുങ്ങുന്നു . രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെങ്കിലും നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചിട്ടുണ്ട്. നിലവില്‍ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം.നോട്ടുകള്‍ വിതരണം ചെയ്യരുതെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി കഴിഞ്ഞു.
ബാങ്കുകളില്‍ നിന്നോ എടിഎമ്മുകളില്‍ നിന്നോ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഇനി ലഭിക്കില്ല. കൈയിലുള്ള നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30നുള്ളില്‍ മാറ്റി വാങ്ങാനുള്ള സൗകര്യം ജനങ്ങൾക്ക് നല്‍കണമെന്ന് ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.