Ernakulam

കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തിയ അതിഥി തൊഴിലാളികള്‍ അറസ്റ്റിൽ , അസം സ്വദേശിനികളെ രക്ഷപ്പെടുത്തി

കൊച്ചി: കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തുന്ന മൂന്ന് ഇതര സംസ്ഥാന യുവാക്കളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി യാക്കൂബ് അലി, പശ്ചിമബംഗാൾ സ്വദേശി ബിഷ്ണു, കൂച്ച്ബിഹാർ സ്വദേശി ഗോപാൽ റോയ് എന്നിവരെയാണ് പിടികൂടിയത് . കലൂർ അംബേദ്കർ നഗറിലെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന അസം സ്വദേശികളായ രണ്ട് പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയിഡിലാണ് ഇരുവരും പിടിയിലായത്.

രക്ഷപ്പെടുത്തിയ പെൺകുട്ടികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. ബംഗാള്‍ സ്വദേശികളാണ് അറസ്റ്റിലായ യാക്കൂബ് അലി, ബിഷ്ണു, ഗോപാൽ റോയ് എന്നിവർ. കുറച്ച് നാളുകളായി ഇരുവരും പ്രദേശത്ത് പെണ്‍കുട്ടികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം നടത്തി വരികയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ആനാശാസ്യ കേന്ദ്രത്തെപ്പറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കലൂരിന് സമീപം സെന്‍റ് അഗസ്റ്റിൻ റോഡിലെ അംബേദ്കർ നഗറിലെ വീട് കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകള്‍ നടന്നിരുന്നത്. റെയ്ഡിൽ വീട്ടിൽ നിന്നും ഗർഭനിരോധന ഉറകൾ, പണം, ലൈംഗിക ഉത്തേജക മരുന്നുകൾ എന്നിവ പോലീസ് കണ്ടെത്തി. വേശ്യാവൃത്തി തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുമെന്നും ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *