മട്ടാഞ്ചേരി: മൂന്നുവർഷമായി ഇഴഞ്ഞുനീങ്ങി ഫോർട്ട്കൊച്ചി പ്രദേശത്തെ സി.എസ്.എം.എൽ (കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ്) സൗന്ദര്യവത്കരണ ജോലികളും കെ.ബി. ജേക്കബ് റോഡിന്റെ നവീകരണ പ്രവർത്തനവും. റോഡുകളിൽ മുഴുവൻ കുഴികൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്.തുടർന്നുള്ള നിർമാണങ്ങൾ എങ്ങുമെത്തുന്നില്ല. അവധി കാലം കഴിഞ്ഞു സ്കൂളുകൾ തുറക്കാൻ പോവുകയാണ് ഇത്തരത്തിൽ കുഴികൾ കിടക്കുന്നത് അപകടത്തിന് കരണമാകുന്നവയാണ്. അധികാരികൾ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആവശ്യപ്പെട്ടു.
More from Ernakulam
വീട്ടിൽനിന്ന് ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി
മട്ടാഞ്ചേരി: ഇടക്കൊച്ചി ഓൾഡ് ഫെറി വാവക്കാട്ട് വീട്ടിൽ റിതിക്കിന്റെ (23) വീട്ടിലെ കിടപ്പുമുറിയിൽനിന്ന് 1.014 കിലോഗ്രാം ഹാഷിഷ് ഓയിൽ, ചെറിയ പ്ലാസ്റ്റിക് ഡപ്പികൾ, 200 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇയാൾ രക്ഷപ്പെട്ടു. റിതിക്കിന്റെ പേരിൽ അർത്തുങ്കൽ സ്റ്റേഷനിൽ ഹാഷിഷ് ഓയിൽ കടത്തിയ കേസുണ്ടെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ എ.എസ്. ജയന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. അരുൺ, കെ.പി. ജയറാം, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്. റൂബൻ, പ്രദീപ്, വനിതാ Read More..
തിരിച്ചെത്തി അരികൊമ്പൻ.
ചിന്നക്കനാലിൽ നിന്നും പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയ അരി കൊമ്പൻ ഇറക്കി വിട്ട അതെ സ്ഥലത്തുതന്നെ തീരിച്ചെത്തി. സീനിയർ ഓട എന്ന പെരിയാറിലെ ഭാഗത്താണ് അരികൊമ്പൻ ഇപ്പോൾ നിൽക്കുന്നത്. കേരളാതിർത്തി കടനിട്ടു 4 ദിവസമായി. വനത്തിൽ ഉണ്ടായിരുന്ന ഷെഡ് അരികൊമ്പൻ തകർത്തു. വിനോദസഞ്ചാര മേഖലയിൽ അരികൊമ്പന്റെ ആക്രമണം ഭയന്ന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം ഇപ്പോളും തുടരുന്നു. ആന തമിഴ്നാട് അതിർത്തി കടന്നിട്ടും നാല് ദിവസമായിയെങ്കിലും തിരുച്ചു തമിഴ്നാട് അതിർത്തിയിൽ കടക്കുമെനുള്ള ഭയം തമിഴ്നാട് വനം വകുപ്പിന്നുണ്ട്.
നടുറോഡിൽ യുവാക്കളെ മർദിച്ച കേസ്; 3 പേർ അറസ്റ്റിൽ
ആലുവ:ഓട്ടോ കാറിൽ ഇടിച്ച് നിർത്താതെ പോയതിന്റെ പേരിൽ ചോദ്യം ചെയ്ത 2 യുവാക്കളെ റോഡിൽ മർദിച്ച കേസിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.ആലുവ പൈപ്പ്ലൈൻ റോഡിൽ താമസിക്കുന്ന ആലപ്പുഴ കരീലക്കുളങ്ങര കരിവേട്ടുംകുഴി വിഷ്ണു (34), കണ്ണൂർ ഇരിട്ടി കിളിയിൽത്തറ പുഞ്ചയിൽ ജിജിൻ മാത്യു (34), കളമശേരി ഗ്ലാസ് ഫാക്ടറിക്കു സമീപം മരോട്ടിക്കൽ രാജേഷ് (42) എന്നിവരാണ് പിടിയിലായത്.ആലുവ മാർക്കറ്റിനു സമീപമുള്ള സർവീസ് റോഡിലാണു സംഭവം നടന്നത്. ഏലൂക്കര സ്വദേശികളായ മുഹമ്മദ് നസീഫ്, മുഹമ്മദ് ബിലാൽ എന്നിവർക്കാണു Read More..