Ernakulam

പെരുമ്പാവൂർ, ആറ്റിങ്ങൽ കൊലക്കേസ് പ്രതികളുടെ വധശിക്ഷ ഉറപ്പാക്കുംമുൻപ് അന്വേഷണം നടത്താൻ ‘മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ’ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊല കേസ് പ്രതി നിനോ മാത്യു, പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി വധക്കേസിലെ പ്രതി അസം സ്വദേശി അമീറുൽ ഇസ്‌ലാം, എന്നിവർക്കെതിരെ വിചാരണ കോടതി നൽകിയ വധശിക്ഷയിൽ ഇളവു നൽകേണ്ടതുണ്ടോ എന്നുള്ള അന്വേഷണത്തിന് (മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷൻ) ഹൈക്കോടതി ഉത്തരവിട്ടു.

സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിൽ ആദ്യമായാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു പ്രതികളുടെ ശിക്ഷ ഉറപ്പാക്കുന്നതിനു മുൻപ് ഇത്തരമൊരു അന്വേഷണം. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണു ജസ്റ്റിസ് സി.ജയചന്ദ്രൻ, ജസ്റ്റിസ് അലക്സാണ്ടർ തോമസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

തൃശൂർ വിയ്യൂർ ജയിലിലാണു അമീറുൽ ഇസ്‌ലാം. തിരുവനന്തപുരം പൂജപ്പൂര സെൻട്രൽ ജയിലിലാണു നിനോ മാത്യു ഉള്ളത്. ഇരുപ്രതികളുടെയും കുടുംബ, വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, തൊഴിൽ പശ്‌ചാത്തലം; മാനസികനില, ക്രിമിനൽ പശ്ചാത്തലം, നേരത്തെയുള്ള അക്രമസ്വഭാവം, പീഡനം, അവഗണന നേരിട്ടതിന്റെ ചരിത്രം തുടങ്ങിയവ പരിശോധിക്കാൻ സ്വതന്ത്ര അന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടത്.

അമീറുൽ ഇസ്‌ലാമിന്റെ റിപ്പോർട്ടിനു ഡൽഹി നാഷനൽ ലോ യൂണിവേഴ്‌സിറ്റിയോടു ചേർന്നുള്ള പ്രൊജക്ട് 39 ഏജൻസിയിലെ നൂറിയ അൻസാരിയും നീനോ മാത്യുവിന്റെ റിപ്പോർട്ട് നൽകാൻ മറ്റൊരു അംഗമായ സി.പി. ശ്രുതിയെയും ആണ് ചുമതലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *