കിഴക്കമ്പലം: സ്കൂട്ടർ മോഷണക്കേസിൽ യുവാവ് പിടിയിൽ. പള്ളിക്കര തെങ്ങോട് വെളുത്തേടത്ത് വീട്ടിൽ മുൻസീർ (19) നെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പഴങ്ങനാട് കയറ്റം ബസ് സ്റ്റോപ്പിന് സമീപമുള്ള പലചരക്കുകടയുടെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കഴിഞ്ഞ 12ന് ആണ് യുവാവ് മോഷ്ടിച്ചത്. ഇൻസ്പെക്ടർ വി.എം. കേഴ്സൻ, എസ്.ഐമാരായ പി.എം. റാസിഖ്, കെ. ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒമാരായ പി.എസ്. സുനിൽകുമാർ, സി.പി.ഒ അരുൺ കെ.കരുണൻ എന്നിവർ ആണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
More from Ernakulam
കഞ്ചാവുകാരെ കിട്ടിയില്ല: കണ്ണിൽ കണ്ടവരെയെല്ലാം പൊലീസ് ആക്രമിച്ചതായി പരാതി
ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപം കഞ്ചാവ് വില്പന സംഘം യുവാവിനെ ആക്രമിച്ചെന്ന വാർത്തയെ തുടർന്ന് തൊട്ടടുത്ത ദിവസം സ്ഥലത്ത് പട്രോളിംഗിനെത്തിയ പൊലീസ് കണ്ണിൽകണ്ടവർക്ക് നേരെയെല്ലാം ചൂരൽ പ്രയോഗം നടത്തിയതായി പരാതി. സാമൂഹ്യദ്രോഹികളെ തൊടാതെ ഇവർക്കെതിരെ പരാതി ഉന്നയിച്ച കച്ചവടക്കാരുടെ കടയിലെത്തിയവർക്കു നേരെ ചൂരൽ പ്രഹരം നടത്തിയെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷന് സമീപം നാലംഗ സംഘത്തിന്റെ കഞ്ചാവ് വില്പന സംഘത്തെ പൊലീസിന് കൈമാറിയ വടാട്ടുപാറ സ്വദേശിയായ യുവാവിനെ മർദ്ദിച്ചത് വാർത്തയായോടെയാണ് ശനിയാഴ്ച്ച വൈകിട്ട് പെട്രോളിങ്ങിനിറങ്ങിയത്. Read More..
കൊച്ചിലെ റേഷൻ കടകളിൽ ഇനി മുതൽ സമ്പുഷ്ടീകരിച്ച അരി
കാക്കനാട്: അടുത്തയാഴ്ച മുതൽ ജില്ലയിൽ ആദ്യമായി റേഷൻ കടകളിലൂടെ സമ്പുഷ്ടീകരിച്ച അരി(fortified rice) വിതരണം തുടങ്ങുന്നു. എഫ്സിഐ ഗോഡൗണിൽ നിന്നു പ്രാദേശിക ഭക്ഷ്യ സുരക്ഷ ഗോഡൗണുകളിലേക്ക് അരി നീക്കി തുടങ്ങി. ജനങ്ങൾക്കിടയിലെ കുറഞ്ഞുവരുന്ന പോഷകകുറവാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊള്ളാൻ ഉണ്ടായപ്രധാന കാരണം. സംസ്ഥാനത്ത് ആദ്യമായി ഇത്തരം അരി വയനാട് ജില്ലയിൽ വിതരണം ചെയ്തപ്പോൾ എതിർപ്പ് ഉയർന്നിരുന്നു. വിദഗ്ധ പരിശോധനയും ഉപദേശവുമില്ലാതെയാണ് കേരളത്തിൽ ഇത്തരം അരി വിതരണം ചെയ്യുന്നതെന്നായിരുന്നു അന്നത്തെ പരാതി. എന്നിരുന്നാലും സമ്പുഷ്ടീകരിച്ച അരി വിതരണം Read More..
ഭീതി പരത്തി കാട്ടുപോത്ത് നാട്ടിലിറങ്ങി
അയ്യമ്പുഴ ∙ കാട്ടുപോത്ത് നാട്ടിലിറങ്ങിയത് പ്രദേശങ്ങളിൽ ഭീതി പരത്തി. ചീനഞ്ചിറയിൽ നിന്നു മൂലേപ്പാറയിലെത്തി തോടു കടന്ന് ശങ്കരൻ കുഴി പാറമടയിലേക്കു കയറുകയായിരുന്നു. 150 അടിയോളം ഉയരമുള്ള ഭാഗത്തേക്കാണു കാട്ടുപോത്ത് കയറിയത്. അങ്ങോട്ടു പോകുന്നതിനും തിരികെ വരുന്നതിനും ഒരു വഴിമാത്രമേയുള്ളു. പോത്തിനെ പുറത്തേക്കു കൊണ്ടുവരാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ശ്രമിച്ചു എന്നാൽ ഫലം ഉണ്ടായില്ല. പോത്തിന്റെ സമീപത്തായി പാമ്പുകൾ ഉണ്ടായിരുന്നു അത് പോത്തിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയായി മാറി .ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു ചീനഞ്ചിറയിൽ പോത്തിനെ കണ്ടത്. തലേ Read More..