ആലുവ∙ നഗരത്തിൽ ടെംപിൾ റോഡ്, ബാങ്ക് കവല, കടത്തുകടവ് ഭാഗങ്ങളിൽ ചെറുകിട മോഷണങ്ങൾ പതിവാകുന്നു. സ്കൂട്ടർ, സ്പോർട്സ് സൈക്കിൾ, വയറിങ് കേബിൾ, കട്ടിങ് മെഷിനുകൾ അടക്കമുള്ള പണിയായുധങ്ങൾ തുടങ്ങിയ സാധനങ്ങളാണ് കൂടുതലായി മോഷണം പോകുന്നത്. കടത്തുകടവ് രേഖ നിവാസിൽ രേഖ രവീന്ദ്രന്റെ വീടിന്റെ പോർച്ചിൽ നിന്നു യുവാവ് സ്കൂട്ടർ മോഷ്ടിക്കുന്നതിന്റെയും, ബാങ്ക് കവലയിലെ ജിംനേഷ്യം സെന്ററിന്റെ താഴെ വച്ചിരുന്ന 15,000 രൂപ വില വരുന്ന സ്പോർട്സ് സൈക്കിൾ മോഷ്ടിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.
രാത്രിയിലെ പൊലീസ് പട്രോളിങ് പ്രധാന റോഡുകളിൽ മാത്രം കേന്ദ്രീകരിക്കാതെ ഇടറോഡുകളിലേക്കു കൂടി നീട്ടണമെന്നു റസിഡന്റ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു.