കൊച്ചി: താനൂരിലെ ബോട്ട് ദുരന്തത്തിന് ശേഷം നടത്തുന്ന പരിശോധനയിൽ എറണാകുളം മറൈൻഡ്രൈവിൽ അമിതമായി ആളെ കയറ്റിയ രണ്ട് ബോട്ടുകൾ പൊലീസ് പിടികൂടി. സെന്‍റ് മേരീസ്, സന്ധ്യ എന്നി ബോട്ടുകളാണ് കസ്റ്റഡിയിൽ എടുത്തത്. 13 പേരെ മാത്രം ഉൾക്കൊള്ളാൻ ശേഷി ഉള്ള സെന്‍റ് മേരീസ് ബോട്ടിൽ കയറ്റിയത് 40 ഓളം പേരെ.
ബോട്ടുകൾ കസ്റ്റഡിയിലെടുക്കുകയും സ്രാങ്കുമാരായ നിഖിൽ, ഗണേഷ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബോട്ടുകളുടെ സർവീസ് ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.