അങ്കമാലി: പ്ലാസ്റ്റിക് മാലിന്യം തരം തിരിക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വർണമാല ഉടമക്ക് തിരിച്ച് നൽകി അന്തർ സംസ്ഥാന തൊഴിലാളിയായ ഹരിത കർമ്മസേനാംഗം മഹേശ്വരി. ഗാന്ധിപുരം സ്വദേശിനിയായ സീനത്തിൻറെ നഷ്ടപ്പെട്ട രണ്ട് ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് തമിഴ്നാട് സ്വദേശിനിയായ മഹേശ്വരി തിരിച്ചുനൽകിയത്.
വെള്ളിയാഴ്ച രാവിലെ വാർഡിലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് സീനത്തിൻറെ വീട്ടിൽനിന്ന് ശേഖരിച്ച മാലിന്യത്തിൽ നിന്ന് സ്വർണമാല ലഭിച്ചത്. അപ്പോൾത്തന്നെ വീടിനകത്തായിരുന്ന സീനത്തിനെ വിളിച്ച് സ്വർണമാല കിട്ടിയ വിവരം അറിയികുകയിരുന്നു. വീട്ടുകാർ വാർഡംഗം നഹാസ് കളപ്പുരയിലിനെ വിവരമറിയിക്കുകയും തുടർന്ന് നഹാസിൻറെ സാന്നിധ്യത്തിൽ മാല കൈമാറുകയുമായിരുന്നു.