എളങ്കുന്നപ്പുഴ: കരയിൽ മുത്തമിട്ട തിരനോട്ടത്തിനു പിന്നാലെ തീരക്കടലിൽ നിന്ന് ചാള അപ്രത്യക്ഷമായി. തീരത്തോടു ചേർന്ന കടലിൽ ചെറുവഞ്ചികളുമായി മീൻപിടിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികൾ മത്സ്യങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്ന് ഒഴിഞ്ഞ വഞ്ചികളുമായി തിരികെയെത്തി.
മീൻവറുതി വന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തൊഴിൽരഹിതരായി ദുരിതത്തിലായിരിക്കുകയാണ്. 2 ആഴ്ചയായി മീൻ ലഭിക്കുന്നില്ലെന്നു മത്സ്യതൊഴിലാളികൾ പറയുന്നു. 2,5 പേർ വീതമുള്ള വഞ്ചി കടലിൽ ഇറക്കാൻ 2000 ത്തോളം രൂപയുടെ പെട്രോൾ ആണ് ആവശ്യമായി വരുന്നത്. എന്നാൽ 500 രൂപയ്ക്കു മീൻപോലും ലഭിക്കുന്നില്ലെന്നതാണ് വസ്തുത.