പെരുമ്പാവൂർ: വിരലടയാള പരിശോധനയ്ക്കു സ്റ്റേഷനിൽ കൊണ്ടു വന്ന കാർ മോഷണക്കേസ് പ്രതികൾ എസ്ഐയെയും സിവിൽ പൊലീസ് ഓഫിസർമാരെയും ആക്രമിച്ചു പരുക്കേൽപിച്ചു. കുറുപ്പംപടി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളാണ് പെരുമ്പാവൂർ സ്റ്റേഷനിൽ എത്തിച്ചപ്പോൾ ആക്രമണം നടത്തിയത്. രുമ്പാവൂർ സ്റ്റേഷനിൽ എത്തിച്ചപ്പോൾ ആക്രമണം നടത്തിയത്. പെരുമ്പാവൂർ എസ്ഐ റിൻസ് എം.തോമസ്, കുറുപ്പംപടി സ്റ്റേഷനിലെ സിപിഒമാരായ കെ.പി.നിസാർ, എം.എം.സുധീർ എന്നിവർക്കാണു പരുക്കേറ്റത്. എസ്ഐയുടെ വലത് കൈക്കുഴയ്ക്കു പൊട്ടലുണ്ട്.
കഴിഞ്ഞ 3ന് മലമുറിയിലെ വർക്‌ഷോപ്പിൽ നിന്ന് ആഡംബര കാർ മോഷണം പോയതിന് കുറുപ്പംപടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ കൊടുങ്ങല്ലൂർ തകരമട തൻസീർ (23), കൊണ്ടോട്ടി കിഴക്കായിൽ അജിത് (23), കോഴിക്കോട് മുണ്ടക്കത്താഴം നടപ്പാലം വീട്ടിൽ ക്രിസ്റ്റഫർ (32), അങ്കമാലി മാമ്പ്ര ചെമ്പാട്ടു വീട്ടിൽ റിയാദ് (24) എന്നിവരാണ് ആക്രമണം നടത്തിയത്.