കൂത്താട്ടുകുളം: പുതുവേലി– വൈക്കം കവലയിൽ അപകടങ്ങൾ തുടർകഥയായിട്ടും നടപടി എടുക്കാതെ അധികൃതർ. ഇന്നലെ പുലർച്ചെ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ചു കയറി. റോഡിൽ അശാസ്ത്രീയമായി നിർമിച്ച മീഡിയനാണ് അപകടത്തിന് കാരണമായത്. ദിവസങ്ങൾക്ക് മുൻപ് 13 പേരുമായി വന്ന മിനി ബസ് മീഡിയനിൽ ഇടിച്ചു കയറുകയും ചെയ്തിരുന്നു.
റോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ടിപിയാണ് മീഡിയൻ സ്ഥാപിച്ചത്. ഇതുമൂലം റോഡിന് വീതികുറവ് സംഭവിച്ചിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം. വാഹനം കയറ്റം കയറി വരുമ്പോൾ ഡിവൈഡർ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാത്തതാണു പലപ്പോഴും അപകട കാരണം. മീഡിയൻ പൊളിച്ചു നീക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.