കൊച്ചി :കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ വേണ്ട ആശയങ്ങൾ ഉരുത്തിരിയുന്നതിനായി പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഫെഡറേഷൻ ഓഫ് എഞ്ചിനീയറിംഗ് എംപ്ലോയീസ് ഇൻ ലോക്കൽ അഡ്മിനിസ്ട്രേഷൻ (ഫീലാ) സംഘടനയുടെയും, സെന്റ് തെരേസാസ് കോളേജിലെ ഐഇഡിസി വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഐഡിയ പിച്ചിങ് സെന്റ് തെരേസാസ് കലാലയത്തിലെ സെമിനാർ ഹാളിൽ വെച്ച് നടത്തി. ഇന്നലെ നടന്ന ചടങ്ങ് കൊച്ചി മേയർ അഡ്വ എം അനിൽകുമാർ തന്റെ ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു. പ്രാദേശിക പ്രശ്നപരിഹാരങ്ങൾ പൊതുജനപങ്കാളിത്തത്തോടെ നടത്തുന്നതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗത്തിൽ ഫീല ജനറൽസെക്രട്ടറി പ്രശാന്ത് കെ ബി, സെന്റ് തെരേസാസ് കോളേജ് വൈസ്പ്രിൻസിപ്പാൾ പ്രൊ ഡോ കലാ എം എസ്, കേരളം സ്റ്റേറ്റ് റൂറൽ റോഡ് ഡെവലപ്മെൻറ് അതോറിറ്റി ചീഫ് എഞ്ചിനീയർ അനിൽകുമാർ ആർ, ഫീലാ പ്രസിഡന്റ് ചന്ദ്രൻ പി, ഫീലാ സ്റ്റേറ്റ് ട്രെഷറർ ബിജു കെ ആർ എന്നിവർ ആശംസകൾ അറിയിച്ചു. സമ്മേളനത്തിൽ ഐഇഡിസി നോഡ്ഡൽ ഓഫീസർ ഡോ മേരി ശ്രുതി മെൽബിൻ, ഫീലാ ഫെസ്റ്റ്2023 പ്രോഗ്രാം കോർഡിനേറ്റർ നെവിൽ വില്യംസൺ എന്നിവർ സംസാരിച്ചു. മത്സരത്തിൽ പന്ത്രണ്ട് ടീമുകൾ ആശയപരിഹാരങ്ങൾ പങ്കുവെച്ചു.