ഏഴാറ്റുമുഖം: പ്രകൃതിഗ്രാമത്തിനു അടുത്തുള്ള 18–ാം ബ്ലോക്കിൽ കാട്ടാന ഇറങ്ങി. പതിനഞ്ചിലേറെ കുടുംബങ്ങൾക്കു ശുദ്ധജലം നൽകാനായി സ്ഥാപിച്ച ടാങ്ക് തകർത്തു. ഇതിനു മുൻമ്പും കാട്ടാനകൾ ഈ ടാങ്ക് ആക്രമിച്ചിട്ടുണ്ട്. ചെക്ഡാമിനു സമീപത്തുള്ള എണ്ണപ്പന കാട്ടാന റോഡിലേക്ക് മറിച്ചിട്ടതിനാൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. യാർഡിനു സമീപത്തെ എണ്ണപ്പനകളിൽ പലതും കുത്തി കേടുവരുത്തുകയും ചെയ്തു.
More from Ernakulam
മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേൽ ധന്യ രാജൻ (35) ആണ് മരിച്ചത്. അവിവാഹിതയാണ്. സി.എസ്. രാജനാണ് പിതാവ്. മാതാവ്: അമ്മിണി രാജൻ. രമ്യ, സൗമ്യ എന്നിവരാണ് സഹോദരിമാർ. സൗദിയിലെത്തുന്നതിന് മുമ്പ് ധന്യ എറണാകുളം കല്ലൂർ പി.വി.എ.എസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു. എസ്.എം.സി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹികപ്രവർത്തകൻ Read More..
ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വീണ്ടും തട്ടിക്കൊണ്ടു പോകൽ
The gang abducted the youth in a car in the center of Aluva city
മത്സ്യ മാർക്കറ്റിൽ ഓട്ടോറിക്ഷ മോഷണം
മൂവാറ്റുപുഴ∙ മത്സ്യ മാർക്കറ്റിൽ എത്തിയ മത്സ്യ വ്യാപാരിയുടെ ഓട്ടോറിക്ഷ മോഷ്ടിക്കപ്പെട്ടു. പുളിഞ്ചുവടു കവലയിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റിൽ നിന്നാണു മോഷണം നടന്നത്. ഇരമല്ലൂർ റേഷൻകടപ്പടി പുതിയിക്കപറമ്പിൽ നൗഷാദിന്റെ ഓട്ടോറിക്ഷയാണ് ബുധനാഴ്ച രാത്രി മോഷ്ടിച്ചത്. മത്സ്യ വ്യാപാരികൾ അധികമായി എത്തുന്ന മൂവാറ്റുപുഴ മത്സ്യ മാർക്കറ്റിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എംസി റോഡരികിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്യാറുണ്ട്. ഈ തിരക്കു മുതലെടുത്താണ് ഓട്ടോറിക്ഷ മോഷ്ടിച്ചത്. രാത്രി 11 നും 12 നും ഇടയിൽ മത്സ്യം നിറച്ച പെട്ടികൾ Read More..