കൊച്ചി: തോപ്പുംപടിയിൽ ലോഡ്ജിൽ താമസിച്ചിരുന്ന യുവാവിൽനിന്ന് രാസലഹരിയും കഞ്ചാവും പിടിച്ചെടുത്തു. കണ്ണൂർ തളിപ്പറമ്പ് കോട്ടൂർ വയൽ അനിയാറ വീട്ടിൽ ഷമൽ ക്ലീറ്റസ് ജോൺ (21) ആണ് പിടിയിലായത്. 250 ഗ്രാം കഞ്ചാവും മൂന്നു ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
യുവാവ് ഡ്രൈവിങ് പരിശീലനത്തിനായി തോപ്പുംപടി കരുവേലിപ്പടിയിലുള്ള എ.കെ ജെൻസ് ലോഡ്ജിൽ താമസിച്ചു വരുകയായിരുന്നു. മട്ടാഞ്ചേരി പൊലീസ് അസി. കമീഷണർ കെ.ആർ. മനോജ്, തോപ്പുംപടി പൊലീസ് സബ് ഇൻസ്പെക്ടർ സെബാസ്റ്റി പി. ചാക്കോ, ശ്രീകുമാർ, അനീഷ്, സാഹിഷ് കുമാർ, ഉമേഷ് ഉദയൻ, എഡ്വിൻ റോസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.