കാക്കനാട്∙ റേഷൻ കടകളിൽ ഇതര സേവനങ്ങളും ലഭ്യമാക്കുന്ന കെ– സ്റ്റോർ ആദ്യ ഘട്ടത്തിൽ ജില്ലയിലെ 5 റേഷൻ കടകളിൽ ഈ മാസം പ്രവർത്തനം തുടങ്ങും. കളിൽ ഈ മാസം പ്രവർത്തനം തുടങ്ങും. റേഷൻ കടകളിൽ ഡിജിറ്റൽ സേവനവും പാചകവാതക സിലിണ്ടറും (ചെറുത്), മിൽമ ഉൽപന്നങ്ങളും ലഭിക്കുന്നതാണു പദ്ധതി. കൊച്ചി, ആലുവ, കോതമംഗലം, കണയന്നൂർ, പറവൂർ താലൂക്കുകളിലാണ് ഓരോ റേഷൻ കടകളിൽ വീതം കെ– സ്റ്റോർ ആരംഭിക്കുന്നത്.
റേഷൻ കടക്കാർക്കു തന്നെയാണു കെ– സ്റ്റോറിന്റെയും നടത്തിപ്പു ചുമതല. രണ്ടു കിലോമീറ്റർ പരിധിയിൽ അക്ഷയ സെന്റർ പ്രവർത്തിക്കുന്നിടങ്ങളിലെ റേഷൻ കടകളിൽ കെ– സ്റ്റോർ അനുവദിക്കില്ല. പറവൂർ താലൂക്കിൽ 15നും ആലുവയിൽ 17നും കണയന്നൂരിൽ 20നും ഉദ്ഘാടനം ചെയ്യും. ശേഷിക്കുന്ന രണ്ടിടങ്ങളിൽ ഈ മാസം അവസാനം ഉദ്ഘാടനം നടത്തും. 10,000 രൂപ വരെയുള്ള മിനി ബാങ്കിങ്ങും വൈദ്യുതി, വാട്ടർ ബില്ലുകൾ ഉൾപ്പെടെ അടയ്ക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാകും.