മൂവാറ്റുപുഴ∙ മത്സ്യ മാർക്കറ്റിൽ എത്തിയ മത്സ്യ വ്യാപാരിയുടെ ഓട്ടോറിക്ഷ മോഷ്ടിക്കപ്പെട്ടു. പുളിഞ്ചുവടു കവലയിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റിൽ നിന്നാണു മോഷണം നടന്നത്. ഇരമല്ലൂർ റേഷൻകടപ്പടി പുതിയിക്കപറമ്പിൽ നൗഷാദിന്റെ ഓട്ടോറിക്ഷയാണ് ബുധനാഴ്ച രാത്രി മോഷ്ടിച്ചത്. മത്സ്യ വ്യാപാരികൾ അധികമായി എത്തുന്ന മൂവാറ്റുപുഴ മത്സ്യ മാർക്കറ്റിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
എംസി റോഡരികിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്യാറുണ്ട്. ഈ തിരക്കു മുതലെടുത്താണ് ഓട്ടോറിക്ഷ മോഷ്ടിച്ചത്. രാത്രി 11 നും 12 നും ഇടയിൽ മത്സ്യം നിറച്ച പെട്ടികൾ എടുക്കാൻ പോയപ്പോഴായിരുന്നു മോഷണം. പോലീസിൽ നൗഷാദ് പരാതി നൽകി.