Ernakulam

13 കാരന്റെ മൊബൈലും പണവും കവർന്ന പ്രതികൾ പിടിയിൽ

മ​ട്ടാ​ഞ്ചേ​രി: 13കാ​ര​നെ ത​ട​ഞ്ഞു​നി​ർ​ത്തി മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന കേസിൽ ര​ണ്ട് പ്ര​തി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തുമ​ട്ടാ​ഞ്ചേ​രി കൂ​വ​പ്പാ​ടം സു​ജാ​ത ജ​ങ്ഷ​ന് സ​മീ​പം ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന 13കാ​ര​നെ ത​ട​ഞ്ഞ് നി​ർ​ത്തി 15,000 രൂ​പ വി​ല വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണും കയ്യിൽ ഉണ്ടായിരുന് പ​ണ​വും ക​വ​രു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ൺ എ​റ​ണാ​കു​ള​ത്ത്​ ഷോ​പ്പി​ൽ വി​ൽ​ക്കാ​ൻ ശ്ര​മി​ക്ക​വെ പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ തൃ​ദീ​പ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.. മ​ട്ടാ​ഞ്ചേ​രി പു​ത്ത​ൻ വീ​ട്ടി​ൽ ഹ​ൻ​സി​ൽ (18), ജ്യൂ​ടൗ​ണി​ൽ താ​മ​സി​ക്കു​ന്ന സു​ഹൈ​ൽ (19) എ​ന്നി​വ​രാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *