ഏഴാറ്റുമുഖം ∙ എരുമത്തടം ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങി റബർ പാൽ സംഭരണകേന്ദ്രവും സമീപത്തെ ശുചിമുറിയും തകർത്തു. പുലർച്ചെയാണു കാട്ടാനക്കൂട്ടം ഇറങ്ങിയത് മഴക്കാലത്ത് റബർ മരങ്ങളിൽ റെയിൻ ഗാർഡ് ഒട്ടിക്കാൻ സൂക്ഷിച്ചിരുന്ന ടാർ വീപ്പയും മറ്റും കാട്ടാനകൾ നശിപ്പിച്ചു. ഇതോടൊപ്പം കഴിഞ്ഞദിവസംആറാം ബ്ലോക്ക് ഡിവിഷൻ ഓഫിസിനു സമീപത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായില്ല.
More from Ernakulam
തൃപ്പൂണിത്തുറയിൽ ബാങ്ക് കവർച്ച; ഇസാഫ് ബാങ്കിൽ നിന്ന് നഷ്ടമായത് 263,000 രൂപ
തൃപ്പൂണിത്തുറ: നഗരത്തിലെ ഇസാഫ് ബാങ്കിൽ കവർച്ച. തൃപ്പൂണിത്തുറ, വൈക്കം റോഡിൽ കണ്ണൻകുളങ്ങരക്ക് സമീപത്തെ ഇസാഫ് ബാങ്കിന്റെ ബ്രാഞ്ചിലാണ് കവർച്ച നടന്നത്. സി.സി.ടി.വി പരിശോധിച്ചതിൽ വ്യാഴാഴ്ച പുലർച്ച 4.49നാണ് മോഷണം നടന്നതെന്ന് തെളിഞ്ഞു. മോഷ്ടാവ് ഹെൽമറ്റ് ധരിച്ചാണ് അകത്തുകയറിയത്. 263,000 രൂപ കവർന്നതായി ബാങ്ക് ജീവനക്കാർ പറഞ്ഞു. ബാങ്കിന്റെ ഒന്നാം നിലയിലെ ലോൺ വിഭാഗത്തിന്റെ മുറിയിലെ ലോക്കർ അലമാര തകർത്താണ് കവർച്ച നടത്തിയത്. മുറിയിൽ നാല് അലമാരകൾ ഉണ്ടെങ്കിലും കൃത്യമായി പണം സൂക്ഷിച്ച അലമാര മാത്രമാണ് തകർത്തത്. തിങ്കളാഴ്ചയാണ് Read More..
പ്രശസ്ത സിനിമാതാരം ശരത് ബാബു അന്തരിച്ചു.
ഹൈദരാബാദ് : ‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു . 71 വയസായിരുന്നു. ആന്തരികവയവങ്ങളിൽ അണുബാധയെത്തുടർന്ന് ഏപ്രിൽ 20 മുതൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്നാണ് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സത്യം ബാബു ദീക്ഷിതുലു എന്നാണ് ശരത് ബാബുവിന്റെ യഥാർഥ പേര്. തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന Read More..
+2 പരീക്ഷയിൽ എറണാകുളം ജില്ലാ ഒന്നാമത്.
കൊച്ചി: ഹയർ സെക്കൻഡറി റിസൾട്ട് പ്രസിദ്ധികരിച്ചപ്പോൾ എറണാകുളം ജില്ല വിജയ ശതമാനത്തിൽ ഒന്നാമത്. 87.55% വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു ജില്ല. ഇക്കുറി ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വര്ധനവുണ്ട്. 3112 ഇതവണ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ തവണ 2986 പേരാണ് ഫുൾ എ പ്ലസ് നേടിയത്. എന്നിരുന്ന്നലും 100% വിജയം നേടിയ സ്കൂളുകൾ കുറവാണ്. കഴിഞ്ഞ തവണ ഒൻപതു സ്കൂളുകൾക്കാണ് 100% വിജയം നേടിയത്. എന്നാൽ ഇക്കുറി 7 Read More..