Ernakulam

ന‍ടൻ ഹരീഷ് പേങ്ങൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ചികിത്സാ സഹായം തേടി സുഹൃത്തുക്കൾ

കൊച്ചി: മലയാള സിനിമ നടൻ ഹരീഷ് പേങ്ങൻ ഗുരുതരമായ കരൾ രോഗത്തെത്തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ കൊച്ചി അമൃത ആശുപത്രിയിൽ. നടനെ സഹായിക്കണമെന്ന് അഭ്യർഥിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തി. അടിയന്തരമായി കരൾ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നു സുഹൃത്തുക്കൾ പറഞ്ഞു.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ ആൻഡ് ജോ, മിന്നൽ മുരളി തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത കലാകാരനാണു ഹരീഷ് പേങ്ങൻ. ജീവിതലേക്ക് തിരികെ കൊണ്ട് വരാൻ സുമനസ്സുകളുടെ സഹായവും തേടുകയാണ് കുടുംബം.

ചെറിയ വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമാണ്. ശസ്ത്രക്രിയകൾക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 40 ലക്ഷത്തോളം രൂപ കണ്ടെത്തണം. സഹോദരി ശ്രീജയുടെ അത്താണി യൂണിയൻ ബാങ്കിലുള്ള അക്കൗണ്ട് നമ്പർ: 338202120002191. IFSC CODE: UBIN0533823. ഫോൺ. 7982497909.

Leave a Reply

Your email address will not be published. Required fields are marked *