ആലങ്ങാട്: വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സി.പി.ഐ നേതാവ് ഒളിവിൽ. സി.പി.ഐ ആലങ്ങാട് ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറിയായിരുന്ന ഷാൻജി അഗസ്റ്റി (ഷാജി – 47) ആണ് ഒളിവിൽ പോയത്. വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ യുവതി കഴിഞ്ഞ ഞായറാഴ്ച ആണ് പീഡനം ആരോപിച്ച് ആലുവ പോലീസിൽ പരാതി നൽകിയത്.
ഇയാൾക്കെതിരെ പൊലീസ് കേസെടുത്തുവെങ്കിലും സി.പി.ഐ നേതൃത്വത്തിന്റെ ഇടപ്പെടലിനെ തുടർന്ന് പൊലീസ് അന്വേഷണവും അറസ്റ്റും വൈകിപ്പിക്കുകയാണെന്ന ആരോപണം ഉണ്ട്.