Kalamassery

ജൈവ മാലിന്യം നീക്കം നിലച്ച: ഉറവിട മാലിന്യ സംസ്കരണത്തിനു സമയം നീട്ടി ചോദിക്കണം; സർവകക്ഷിയോഗം

ജൈവ മാലിന്യം നീക്കം നിലച്ച കളമശേരി നഗരസഭയിൽ ജനങ്ങൾ നേരിടുന്ന ദുരിതത്തിനു പരിഹാരം കാണാൻ സർവകക്ഷിയോഗം വിളിച്ചുകൂട്ടി. ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനു നഗരസഭയ്ക്കു 3 മാസം സമയം നീട്ടി നൽകണമെന്നു സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ഇതോടൊപ്പം അതുവരെ ജൈവമാലിന്യം ബ്രഹ്മപുരത്തു സ്വീകരിക്കുന്നതിനുള്ള അനുമതി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

ഉറവിട മാലിന്യ സംസ്കരണത്തിന് ആവശ്യമായ ബയോ വേസ്റ്റ് ബിന്നുകൾ എത്രയും പെട്ടെന്നു വിതരണം ചെയ്യണമെന്നും തുമ്പൂർമുഴി മോഡൽ എയ്റോബിക് വേസ്റ്റ് ബിന്നുകൾ നഗരസഭാ പരിധിയിൽ സാധ്യമായ എല്ലായിടത്തും സ്ഥാപിക്കണമെന്നും കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭയിൽ ഹരിതകർമ സേനയിൽ 14000 പേർ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പദ്ധതിയുമായി സഹകരിക്കുന്നത് 8000 പേർ മാത്രമാണ്. ഇതിൽ 6000 പേർക്ക് ബിൻ വിതരണം ചെയ്യാൻ അനുമതിയുണ്ട്.

ഫ്ലാറ്റുകളിൽ മാലിന്യ സംസ്കരണത്തിനു സൗകര്യം ഒരുക്കിയിട്ടില്ല. ഇതിനും പരിഹാരം കാണണമെന്നു സർവകക്ഷി യോഗം ആവശ്യപ്പെട്ടു. നഗരസഭാധ്യക്ഷ സീമ കണ്ണൻ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *