കാലടി∙ മറ്റൂർ-ചെമ്പിശേരി- കൈപ്പട്ടൂർ റോഡിൽ ലോറികളുടെ അനിയന്ത്രിത പാർക്കിംഗ് അപകടകരമാകുന്നു. റോഡിനു സമീപമുള്ള വ്യവസായ സ്ഥാപനങ്ങളിലേക്ക് ചരക്കുമായി വരുന്ന ലോറികൾ പലപ്പോഴും റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. രാത്രികാലങ്ങളിൽ ലോറികൾ നിയന്ത്രണമില്ലാതെ റോഡിനു ഇരുവശത്തും പാർക്ക് ചെയ്യുന്നതായും പരാതി ഉണ്ട്.
ലോറികൾ റോഡിന്റെ അരികിലേക്ക് ഒതുക്കാതെ പാർക്ക് ചെയ്യുന്നത് മറ്റു യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായിട്ടുള്ളത് കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.
കാലടിയിലെ പ്രധാന ബൈപാസ് റോഡാണിത്. കൂടാതെ കാലടിയിൽ പതിവായി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കാരണം ദീർഘദൂര വാഹനങ്ങൾ ഈ റോഡിനെ ആണ് ആശ്രയിക്കുന്നത്.