മരട് ∙ നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന 2 ടൂറിസ്റ്റ് ബോട്ട് സർവീസ് കേന്ദ്രങ്ങൾക്ക് പൂട്ടിട്ട് നഗരസഭ. കൊച്ചിൻ ബാക്ക് വാട്ടേഴ്സ്, കൊച്ചിൻ ബോട്ട് സർവീസ് എന്നീ കേന്ദ്രങ്ങളാണു പൂട്ടിയത്. റജിസ്ട്രേഷൻ ഇല്ലാത്ത 5 മറൈൻ ബോട്ട് സർവീസിന്റെ ബോട്ടുകളും, ലേക്ക്ബേ ബോട്ട് സർവീസിന്റെ 4 ബോട്ടുകൾക്കും സർവീസ് അനുമതി നിഷേധിച്ചു.
തുറമുഖ, ജലഗതാഗത ടുറിസം എന്നീ വകുപ്പുകൾക്കാണ് ഇവയുടെ പൂർണ നിയന്ത്രണമെങ്കിലും ദുരന്തനിവാരണ അധികാര നിയമം ഉപയോഗിച്ചാണ് നഗരസഭയുടെ നടപടി. നഗരസഭയുടെ സ്പെഷൽ സ്ക്വാഡ് മിന്നൽ പരിശോധന കഴിഞ്ഞ ദിവസം കേന്ദ്രങ്ങളിൽ നടത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കലക്ടർക്കു കൈമാറും.