Ernakulam

കാട്ടാനക്കൂട്ടം വീടുകൾ ആക്രമിച്ചു; വാതിൽ കുത്തിപ്പൊളിച്ചു

കുട്ടമ്പുഴ: കൂവപ്പാറയിൽ വീടുകൾക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഞായർ രാത്രിയോടാണ് ആക്രമണം ഉണ്ടായത്.പാലമറ്റം സേവ്യറിന്റെ വീടിന്റെ വാതിൽ കുത്തിപ്പൊളിക്കുകയും 2 ജനൽ പാളികൾ നശിപ്പിക്കുകയും ചെയ്തു. പഴമന സുനിയുടെ വീടിനു പുറത്തുണ്ടാ സമീപത്തെ പുരയിടങ്ങളിൽ വ്യാപക കൃഷിനാശമുണ്ടാക്കി. നാട്ടുകാർ ബഹളം വച്ചാണു ആനക്കൂട്ടത്തെ തുരത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *