ഏലൂർ: വീടിനകത്ത് അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ.ഞായറാഴ്ച രാവിലെ 10മണിയോടെയാണ് സംഭവം. ഏലൂർ പരപ്പത്ത് വീട്ടിൽ ബിജുവിനെ (46) അറസ്റ്റ് ചെയ്തു.
വീട്ടിലെ ഹാളിൽ അതിക്രമിച്ചു കയറിയ ബിജു കത്തികൊണ്ടു യുവതിയെ കുത്തുകയായിരുന്നു. ഒഴിഞ്ഞു മാറിയ യുവതിയുടെ വയറിന്റെ ഇടതുഭാഗത്ത് കുത്തേറ്റു. പരുക്കേറ്റ യുവതിയെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിലും ഫോൺ എടുക്കാതിരുന്നതിലുമുള്ള വൈരാഗ്യമാണ് വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.