മരട് ∙ പൊലീസിനെ കബളിപ്പിച്ച് ലോക്കപ്പ് ചാടിയ ബൈക്ക് മോഷ്ടാവ് പിടിയിൽ.വെണ്ണല ചളിക്കവട്ടം തുണ്ടിപ്പറമ്പിൽ വിജയകുമാർ(19)ആണ് പിടിയിലായത്.എരൂർ അറക്കക്കടവ് പാലത്തിനു സമീപത്തെ തുരുത്തിൽ ഒളിച്ചു കഴിയുകയായിരുന്നു പ്രതി.സാഹസികമായാണു പൊലീസ് പ്രതിയെ പിടികൂടിയത്.വൈറ്റില ഹബ് ഭാഗത്ത് ബൈക്ക് മോഷ്ടിക്കവേ പിടിയിലായി ലോക്കപ്പിലായിരിക്കുമ്പോൾ ആണ് കഴിഞ്ഞ ദിവസം പുലർച്ചെ ശുചിമുറിയിൽ പോകണം എന്നു പറഞ്ഞാണ് പ്രതി പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞത്.
പൊലീസ് പിന്നാലെ ഓടിയെങ്കിലും പ്രതി മതിൽ ചാടി മറഞ്ഞു കളഞ്ഞു.പൊലീസിനെ കണ്ടതോടെ ചമ്പക്കര ഭാഗത്തെ കനാലിൽ ചാടി നീന്തി മറുകരയിൽ എത്തുകയും,ഇവിടെ നിന്ന് അറക്കക്കടവ് പാലത്തിനു സമീപത്തെ തുരുത്തിൽ ഒളിക്കുകയും ചെയ്തു.ഇവിടം വളഞ്ഞാണ് പൊലീസ് പ്രതിയെ പിടികൂടിയത്.14 ദിവസത്തേക്ക് കോടതി പ്രതിയെ റിമാൻഡ് ചെയ്തു