തെക്കുംഭാഗം:തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ‘മംഗല്യം’ സമൂഹ വിവാഹ പദ്ധതി പ്രകാരം 7 യുവതികളുടെ വിവാഹം നടന്നു.രേഷ്മ ഉണ്ണിക്കൃഷ്ണൻ- സജിത്ത്, ശിവപ്രിയ ശിവൻ-ശരത് സായി, മൃദുല ശിവൻ-രാഹുൽ പ്രകാശ്, നീനു-ബിജു, ഒ.എസ്.അമൃത-അഖിൽ, കെ.എസ്.ശ്രീദേവി-പി.വി.അരുൺ, മഞ്ജിമ എം.മണി- അഭിലാഷ് എന്നിവരാണ് വിവാഹിതരായത്.രാവിലെ 8.30നു വിവാഹ ചടങ്ങുകൾ ആരംഭിച്ചു. തുടർന്നു നടന്ന അനുഗ്രഹ യോഗം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിൻ, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷബീറലി, ശ്രീമൂലനഗരം പഞ്ചായത്ത് അംഗങ്ങളായ എൻ.സി.ഉഷാകുമാരി, ഷിജിത സന്തോഷ്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ.പ്രസൂൺകുമാർ എന്നിവർ പ്രസംഗിച്ചു.
114 യുവതികൾ ഈ വർഷത്തെ ക്ഷേത്ര ട്രസ്റ്റിന്റെ ‘മംഗല്യം’ പദ്ധതി പ്രകാരം സുമംഗലികളായി.7 യുവതികളുടെ വിവാഹത്തിനായി ഏകദേശം 20 ലക്ഷത്തോളം രൂപ ചെലവായി എന്ന് ഭാരവാഹികൾ പറഞ്ഞു.