ആലുവ: പെരിയാറിൽനിന്ന് കടത്തിയ ഒരു ലോഡ് മണൽ പൊലീസ് പിടികൂടി. ഇതുമായി ബന്ധപെട്ട് കുഞ്ഞുണ്ണിക്കര രാമാട്ടു വീട്ടിൽ റഫീഖ് (49), കൊല്ലം കരുനാഗപ്പിള്ളി കണിയന്ത്ര തെക്കേത് കുഞ്ഞുമോൻ (40) എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
മണൽ കടത്താൻ ഉപയോഗിച്ച കരുനാഗപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിനിലോറിയും കസ്റ്റഡിയിലെടുത്തു. ഉളിയന്നൂർ ഭാഗത്തെ കടവിൽ നിന്നുമാണ് ഇവർ മണൽ കടത്തിയത്. കൊല്ലം ഭാഗത്തേക്കാണ് കൊണ്ടുപോകാനിരുന്നത്.