കൊച്ചി:പാലക്കാട് സ്വദേശിയായ യുവാവിനെ വീട്ടിലേക്കു വിളിച്ചുവരുത്തി മർദിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ 4 പേരെ മുളവുകാട് പോലീസ് അറസ്റ്റ് ചെയ്‌തു.പൊന്നാരിമംഗലം സ്വദേശികളായ പള്ളത്തിൽ അക്ഷയ് (19), ചുള്ളിക്കൽ സാജു (27), വേവുകാട് ഫ്രാൻസിസ് ജോസഫ് (37), മുളവുകാട് നോർത്ത് കുറ്റിക്കപ്പറമ്പിൽ ആന്റണി ലൂയിസ് കൊറയ (49) എന്നിവരെയാണ് പിടിയിലായത്.സംഘത്തിലെ ശ്രീരാജ്,എബനേസർ എന്നിവർ ഒളിവിലാണ്.
മുൻ പരിചയമുള്ള യുവാവിനെ 5നു രാത്രി അക്ഷയ് വീട്ടിലേക്ക് വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് മർദിച്ച് പണം കവർനെന്നാണ് കേസ്.പ്രതികളിൽ നിന്ന് രക്ഷപെട്ട യുവാവ് പോലീസിൽ വിവരം നൽകുകയായിരുന്നു.മുളവുകാട് ഇൻസ്‌പെക്ടർ പി.എസ്.മൻജിത്ത് ലാലിന്റെ നേതൃത്വത്തിൽ എസ്‌ഐ എൻ.ജെ.സുനേഖ് ജയിംസ്, എഎസ്‌ഐ ശ്യാംകുമാർ, എസ്‌സിപിഒമാരായ പി.വി.സുരേഷ്, അരുൺ ജോഷി,സിപിഒ ജയരാജ് എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.