ആലുവ:ഓട്ടോ കാറിൽ ഇടിച്ച് നിർത്താതെ പോയതിന്റെ പേരിൽ ചോദ്യം ചെയ്‌ത 2 യുവാക്കളെ റോഡിൽ മർദിച്ച കേസിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.ആലുവ പൈപ്പ്‌ലൈൻ റോഡിൽ താമസിക്കുന്ന ആലപ്പുഴ കരീലക്കുളങ്ങര കരിവേട്ടുംകുഴി വിഷ്ണു (34), കണ്ണൂർ ഇരിട്ടി കിളിയിൽത്തറ പുഞ്ചയിൽ ജിജിൻ മാത്യു (34), കളമശേരി ഗ്ലാസ് ഫാക്ടറിക്കു സമീപം മരോട്ടിക്കൽ രാജേഷ് (42) എന്നിവരാണ് പിടിയിലായത്.ആലുവ മാർക്കറ്റിനു സമീപമുള്ള സർവീസ് റോഡിലാണു സംഭവം നടന്നത്.
ഏലൂക്കര സ്വദേശികളായ മുഹമ്മദ് നസീഫ്, മുഹമ്മദ് ബിലാൽ എന്നിവർക്കാണു മർദനമേറ്റത്. അക്രമിസംഘം സഞ്ചരിച്ച ഓട്ടോ യുവാക്കളുടെ കാറിൽ ഇടിച്ചിട്ടു നിർത്താതെ പോയതിനെ തുടർന്ന് യുവാക്കൾ പിന്നാലെ എത്തി സംഘത്തെ ചോദ്യം ചെയ്തു.ഇതാണ് മർദ്ദനത്തിൽ കലാശിച്ചത് എന്ന് പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ എം.എം.മഞ്ജുദാസ്, എസ്ഐമാരായ ജി.അനൂപ്, ടി.ആർ.ഹരിദാസ്, എസ്.എസ്.ശ്രീലാൽ, അബ്ദുൽ റൗഫ്, സിപിഒമാരായ മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ.എം.മനോജ് എന്നിവരാണ് കേസ് അന്വേഷിച്ചത്.