ആലങ്ങാട്:സിപിഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു.വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.ആലങ്ങാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയായ നീറിക്കോട് സ്വദേശി ഷാൻജി അഗസ്റ്റിനെതിരെയാണു (47) യുവതി പരാതി നൽകിയത്.
ശാരീരികമായി ഉപദ്രവിച്ചെന്നും പലപ്പോഴായി തന്റെ കയ്യിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയതായും യുവതി പോലീസിൽ മൊഴി നൽകി.വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമാണ് യുവതി. രണ്ടു കുട്ടികൾ ഇയാളുടേതാണെന്നും ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടു.വൈദ്യപരിശോധനക്കായി യുവതിയെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .