Ernakulam Kothamangalam

ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ

കോതമംഗലം: ബൈക്ക് മോഷണക്കേസിൽ പിടിയിൽ മാതിരപ്പിള്ളി വിളയാൽ മൂലേച്ചാലിൽ സച്ചിനെ (23) അറസ്റ്റ് ചെയ്തത്. 27നു രാത്രി സോഫിയ കോളജ് റോഡിൽ തോട്ടത്തിക്കുളം അബ്ദുൽഖാദറിന്റെ വീടിനു മുൻപിൽ നിന്നാണു ബൈക്ക് അപഹരിച്ചത്. കോതമംഗലം, വാഗമൺ സ്റ്റേഷനുകളിലും കോതമംഗലം എക്സൈസിലും സച്ചിൻ കേസിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ പി.ടി.ബിജോയ്, എസ്ഐമാരായ ആൽബിൻ സണ്ണി, പി.വി.എൽദോസ്, എഎസ്ഐ കെ.എം.സലിം, എസ്‌സിപിഒമാരായ സുനിൽ മാത്യു, ജോസ് ബെന്നോ എന്നിവരാണു കേസ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *