ആലുവ: ഫ്രഞ്ച് സൈക്ലിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രിവാൻഡ്രം ബൈക്കേഴ്സ് ക്ലബ് സംഘടിപ്പിച്ച 1200 കിലോമീറ്റർ സൈക്ലിങ് ‘സൺബേൺ ഒഡീസി’യിൽ ആലുവ എടയപ്പുറം മാണാറത്ത് ആദിൽ മുഹമ്മദ് (22)ഏറ്റവും പ്രായം കുറഞ്ഞ ജേതാവായി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിന്നു തുടങ്ങി തിരുനെൽവേലി, കോഴിക്കോട്, പാലക്കാട്, കോട്ടയം വഴി തിരിച്ചു തിരുവനന്തപുരം വരെ 90 മണിക്കൂർ കൊണ്ട് 1206 കിലോമീറ്ററാണ് ആദിൽ പിന്നിട്ടത്. 12 പേർ ഫിനിഷ് ചെയ്തു. ഒരു വനിത ഉൾപ്പെടെ 17 പേർ പങ്കെടുത്തിരുന്നു.
More from Ernakulam
റോറോ സർവീസിലെ യാത്രാക്ലേശം:മന്ത്രി ഇടപെടണമെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ
എളങ്കുന്നപ്പുഴ∙ ആറുമാസമായി റോറോ സർവീസിൽ ആയിരങ്ങൾ ആണ് തീരാദുരിതം അനുഭവിക്കുന്നത്. ഇത് കാണാൻ മന്ത്രി എം.ബി.രാജേഷ് റോറോ സന്ദർശിക്കണമെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. 2018 ഏപ്രിൽ 28നു ഉദ്ഘാടനം നിർവഹിക്കുമ്പോൾ അഴിമുഖത്തു കൂടി പാലം നിർമിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് പോലെ റോറോ സർവീസ് പ്രവർത്തിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. 5 വർഷം പിന്നിടുമ്പോൾ സർവീസ് ശോഷിച്ചു റോറോ 2 ൽ നിന്നു ഒന്നായി മാറി. റോറോ സേതു സാഗർ – ഒന്ന് Read More..
ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ദലിത് യുവാവിന് മർദനം; മർദിച്ചത് ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ
പറവൂർ: ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ദലിത് യുവാവിനെ ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സദാചാര പൊലീസ് ചമഞ്ഞ് തല്ലിച്ചതച്ചതായി പരാതി. സിനിമ കാണാൻ തിയറ്ററിലെത്തിയ ദമ്പതികൾ ഇടവേളയിൽ ലഘുഭക്ഷണം കഴിക്കാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് സംഭവം. ചേരാനെല്ലൂർ എടയക്കുന്നം സ്വദേശിയായ 35കാരനാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. സംഭവത്തിൽ ചേന്ദമംഗലം കിഴക്കുംപുറം തുപ്പേലിൽ ദീപുവിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു. Join Edappally Varthakal Whatsapp Group👉🏼https://chat.whatsapp.com/DzaR4NsqF77EnmMUYqEprT
വൈദ്യുതി ഇല്ലാതെ വർഷങ്ങളായി ഇരുട്ടിൽ കഴിഞ്ഞ വിദ്യാർത്ഥിയുടെ കുടുംബത്തിന് ആശ്വാസമായി കെഎസ്ഇബി ജീവനക്കാർ
ആലങ്ങാട്: വൈദ്യുതി ഇല്ലാതെ വർഷങ്ങളായി ഇരുട്ടിൽ കഴിഞ്ഞ വിദ്യാർത്ഥിയുടെ കുടുംബത്തിന് കെഎസ്ഇബി ജീവനക്കാരുടെ സ്നേഹസമ്മാനം. ആലങ്ങാട് ഒളനാട് സ്വദേശി ജയന്റെ കുടുംബത്തിനാണു വരാപ്പുഴ ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാർ സഹായമായത്. ജയനും കുടുംബവും കഴിഞ്ഞ കുറെ നാളുകളായി വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു ചെറിയ ഷെഡ് കെട്ടി താമസമാക്കി. പല പ്രശ്നങ്ങളാൽ 4 വർഷമായി വീട്ടിൽ വൈദ്യുതി ലഭിച്ചിരുന്നില്ല. വൈദ്യുതി ഇല്ലാതിരുന്നതിനാൽ വിദ്യാർത്ഥി ആയ മകളുടെ പഠനം ബുദ്ധിമുട്ടിലായിരുന്നു. ഹൃദയസംബന്ധമായ അസുഖം ഉള്ളതിനാൽ ഗൃഹനാഥനായ ജയനു Read More..