മരട് :ശുദ്ധീകരണശാലയിൽ നിന്ന് തമ്മനം പബ് ഹൗസിലേക്കുള്ള പൈപ്പ് പൊട്ടിയത് നന്നാക്കാനുള്ള ശ്രമം തുടരുന്നു. കണ്ണാടിക്കാട് സർവീസ് റോഡിൽ വൈദ്യുതി ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ തുരക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. ഇന്നലെ ഉച്ചയോടെയാണ് തകരാറ് കണ്ടെത്തിയത്, ഇതിനായി 3 മോട്ടറുകൾ ഉപയോഗിച്ച് മണിക്കൂറുകളോളം നിർത്താതെ പമ്പ് ചെയ്താണ് കുഴിയിലെ ജലം മാറ്റിയത്.
രണ്ട് മീറ്റർ പൈപ് വിണ്ടു കീറുകയും പൈപ്പുകൾ യോജിക്കുന്ന ഭാഗം തകരുകയും ചെയ്തു.അത് മുറിച്ചു മാറ്റി.പുതുതായി രണ്ടര മീറ്റർ പൈപ്പുകൾ ഘടിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നു..മറ്റു തടസ്സങ്ങൾ ഇല്ലെങ്കിൽ ഇന്നു ജല വിതരണം പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കടവന്ത്ര, തമ്മനം, ചിലവന്നൂർ, ആലിൻചുവട്, വെണ്ണല, ചളിക്കവട്ടം, വൈറ്റില, പൂണിത്തുറ, പേട്ട, മരട്, കുമ്പളം, പശ്ചിമ കൊച്ചി മേഖലയിലാണ് ജലവിതരണം മുടങ്ങിയത്.