Ernakulam

സംസ്ഥാനത്ത് എറണാകുളം ജില്ല കിട്ടാക്കട പിരിവിൽ ഒന്നാമത്; 162.35 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം സമാഹരിച്ചത്.

കാക്കനാട്: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കിട്ടാക്കട പിരിവിൽ എറണാകുളം ജില്ല ഒന്നാമതെത്തി. മുൻ സാമ്പത്തിക വർഷത്തേക്കാൾ 70 കോടി അധികമാണ് ഈ വർഷം. 162.35 കോടി രൂപയാണ് സമാഹരിച്ചത്. വിഭവ സമാഹാരണത്തിൽ മികവു പുലർത്തിയ ഉദ്യോഗസ്ഥർക്കുള്ള പുരസ്കാരം കലക്ടർ എൻ.എസ്.കെ.ഉമേഷ് വിതരണം ചെയ്യ്തു. കണയന്നൂർ താലൂക്ക് പരുധിയിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം സമാഹരിച്ചത്.

തഹസിൽദാർമാരായ രഞ്ജിത് ജോർജ് (കണയന്നൂർ), ജെസി അഗസ്റ്റിൻ (കുന്നത്തുനാട്), സുനിൽ മാത്യു (ആലുവ), കെ.എസ്.സതീശൻ (മൂവാറ്റുപുഴ), കെ.എൻ.അംബിക (പറവൂർ), സുനിത ജേക്കബ് (കൊച്ചി) എന്നിവരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. സ്പെഷൽ തഹസിൽദാർമാരായ മുഹമ്മദ് ഷാഫി, മുസ്തഫ കമാൽ, വിനോദ് മുല്ലശേരി എന്നിവർക്കും പുരസ്കാരം ലഭിച്ചു. ഡപ്യൂട്ടി കലക്ടർമാരായ ബി.അനിൽകുമാർ, ഉഷ ബിന്ദുമോൾ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *