കളമശ്ശേരി; കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു അപകടം.17 പേർക്ക് പരുക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്. കാസർഗോഡ് നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരിൽ 6 പുരുഷൻമാരും 8 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു.
More from Ernakulam
മത്സ്യ മാർക്കറ്റിൽ ഓട്ടോറിക്ഷ മോഷണം
മൂവാറ്റുപുഴ∙ മത്സ്യ മാർക്കറ്റിൽ എത്തിയ മത്സ്യ വ്യാപാരിയുടെ ഓട്ടോറിക്ഷ മോഷ്ടിക്കപ്പെട്ടു. പുളിഞ്ചുവടു കവലയിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റിൽ നിന്നാണു മോഷണം നടന്നത്. ഇരമല്ലൂർ റേഷൻകടപ്പടി പുതിയിക്കപറമ്പിൽ നൗഷാദിന്റെ ഓട്ടോറിക്ഷയാണ് ബുധനാഴ്ച രാത്രി മോഷ്ടിച്ചത്. മത്സ്യ വ്യാപാരികൾ അധികമായി എത്തുന്ന മൂവാറ്റുപുഴ മത്സ്യ മാർക്കറ്റിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എംസി റോഡരികിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്യാറുണ്ട്. ഈ തിരക്കു മുതലെടുത്താണ് ഓട്ടോറിക്ഷ മോഷ്ടിച്ചത്. രാത്രി 11 നും 12 നും ഇടയിൽ മത്സ്യം നിറച്ച പെട്ടികൾ Read More..
കാന നിർമാണത്തിന് റോഡ് വെട്ടിപ്പൊളിച്ചു; പ്രദേശവാസികൾ നികത്തി
വരാപ്പുഴ: ദേശീയപാത 66 വികസന ഭാഗമായി കാന നിർമിക്കാൻ റോഡ് വെട്ടിപ്പൊളിച്ചതിൽ പ്രദേശവാസികൾ പ്രതിഷേധത്തിൽ. കൂനമ്മാവ് പള്ളിപ്പടി – പള്ളിക്കടവ് റോഡാണ് കാന നിർമിക്കുന്നതിന് ആറടിയോളം താഴ്ചയിൽ കുറുകെ വെട്ടിപ്പൊളിച്ചത്. സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാർ കടന്നുപോകുന്ന റോഡാണ് പൊളിച്ചത്. കഷ്ടിച്ച് ഒരാൾക്ക് മാത്രം കടന്നുപോകാനുള്ള വീതി മാത്രമേ ഉള്ളൂ. റോഡ് വെട്ടിപ്പൊളിച്ചത് പൂർവ സ്ഥിതിയിലാക്കാൻ കരാർ കമ്പനിയോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഇതോടെയാണ് കാന നിർമിക്കാൻ എടുത്ത കുഴി നാട്ടുകാർ മണ്ണിട്ട് മൂടിയത്. രോഗികളെ Read More..
കുരുന്നുകൾക്ക് യാത്രാമൊഴി നൽകി നാട്
പറവൂർ:തട്ടുകടവ് പുഴയിൽ മുങ്ങി മരിച്ച കുട്ടികൾക്ക് നാടിന്റെ യാത്രാമൊഴി. ശനി ഉച്ചയ്ക്കു രണ്ടരയോടെ തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ ശ്രീവേദ (10), അഭിനവ് (13), ശ്രീരാഗ് (13) എന്നിവരാണു മരിച്ചത്. ചെറിയപല്ലംതുരുത്ത് ഈരേപ്പാടം മരോട്ടിക്കൽ ബിജുവിന്റെയും കവിതയുടെയും മകളാണു ശ്രീവേദ. കവിതയുടെ സഹോദരൻ മന്നം തളിയിലപ്പാടം വിനുവിന്റെയും നിതയുടെയും മകനാണ് അഭിനവ്. കവിതയുടെ സഹോദരി ഇരിങ്ങാലക്കുട പൊറത്തുശേരി കടുങ്ങാടൻ വിനീതയുടെയും രാജേഷിന്റെയും മകനാണു ശ്രീരാഗ്. മക്കളുടെ മൃതദേഹത്തിനു മുന്നിൽ നിന്നു മാതാപിതാക്കൾ വാവിട്ടു നിലവിളിച്ചപ്പോൾ ചുറ്റും നിന്നവരും വിങ്ങിപ്പൊട്ടി. Read More..
интернет магазин в соцсетях