Edappally Ernakulam

കൊച്ചിയിൽ ബയോ സിഎൻജി പ്ലാന്റ്; മാലിന്യ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കും.

കൊച്ചി : കൊച്ചിലെ ബയോ സിഎൻജി പ്ലാന്റ് നിർമാണം, കോർപ്പറേഷനിൽ വർധിച്ചു വരുന്ന മാലിന്യ പ്രതിസന്ധിക്ക് ഒരു സഹായം ആയെക്കും. കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിക്ക് 25 കോടി രൂപ ആവശ്യമാണ് ഇതിനായി സഹായം തേടി മേയർ എം. അനിൽ കുമാർ ബിപിസിഎൽ മാനേജ്മെന്റുമായി ചർച്ച നടത്തിയിരുന്നു.

സർക്കാർ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിനു അനുമതി നൽകിയതിനു പിന്നാലെയാണ് ബ്രഹ്മപുരത്തു തീപിടിത്തമുണ്ടായത്. ഇതിനെ തുടർന്ന് അടിയെന്തരമായി പ്രശ്നം പരിഹരിക്കേണ്ടതുകൊണ്ട് മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ് എന്നിവരും ബിപിസിഎൽ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണു കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്.

ഈ പദ്ധതിക്കായി പ്രതിദിനം 300 ടൺ വരെ ജൈവ മാലിന്യം ആവശ്യമാണ്. കൊച്ചി കോർപ്പറേഷനിൽ നിന്ന് പരമാവധി 100–150 ടൺ മാത്രമേ ലഭ്യമാകൂ. ഇതിനാൽ സമീപഭാഗത് നിന്നുള്ള ജൈവ മാലിന്യം കൂടെ ആവശ്യമാണ്. ഈ പദ്ധതി ആവിഷ്കരിക്കുന്നതിനായി ബ്രഹ്മപുരത്തു കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലം തന്നെയാണു പദ്ധതി നടപ്പാക്കാനായി പരിഗണിക്കുന്നത്.

ബ്രഹ്മപുരത്തു മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്കു നിലവിൽ കരാർ നൽകിയിട്ടുണ്ട്. ബയോമൈനിങ് നടത്തുന്ന സോണ്ട ഇൻഫ്രാടെക്കിനു തന്നെയാണ് ഇതിനുള്ള കരാറും. എന്നാൽ ബയോ സിഎൻജി പദ്ധതി വരുന്നതോടെ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പ്ലാന്റിന്റെ സാധ്യത മങ്ങി. ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കോർപറേഷൻ പൂർണ പിന്തുണ നൽകുമെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *