Edappally Ernakulam

ഈ മാസം ഫുഡ് പ്ലാസ തുറന്ന്, സൗത്ത് റെയിൽവേ സ്റ്റേഷൻ

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഫുഡ് പ്ലാസ ഉടൻ പ്രവർത്തനം ആരംഭിക്കും. കേരളത്തിലും തമിഴ്നാട്ടിലും പ്രവർത്തിക്കുന്ന ജെഎസ് ഗ്രൂപ്പിനു കീഴിലെ ഈറോഡ് കഫെയാണ് ഫുഡ് പ്ലാസയിൽ റസ്റ്ററന്റ് തുറക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവർത്തനം തുടങ്ങുന്ന രീതിയിൽ ഇന്റീരിയർ ജോലികൾ പുരോഗമിക്കുന്നുണ്ട്. നോൺ വെജ് ഭക്ഷണം നൽകുന്നത് ‘കിച്ചൻ തലശ്ശേരി’ എന്ന പേരിലും,വെജിറ്റേറിയൻ വിഭാഗം ‘ഈറോഡ് കഫേ’ എന്ന പേരിലുമാകും അറിയപ്പെടുക. ഇതുകൂടാതെ ചായ,കാപ്പി,ഫ്രഷ് ജ്യൂസ് കൗണ്ടറുകളും ബേക്കറി എന്നിവ തുറക്കാനും പദ്ധതിയുണ്ട്.

മുൻപ് പ്രവർത്തിച്ചിരുന്ന റസ്റ്ററന്റിലെ ഭക്ഷണവില കൂടുതലായിരുന്നു ഇത് കരാറുകാരുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. എന്നാൽ ഇനി തുറക്കാൻ ഇരിക്കുന്ന പുതിയ കരാറുകാർ മീഡിയം നിരക്കിലാകും ഭക്ഷണ വിതരണം ചെയ്യുന്നതെന്നാണു സൂചന. ഭക്ഷണ നിരക്കിന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞത്.

റെയിൽവേ സ്റ്റേഷൻ വികസന ജോലി നടക്കുന്നതിനാൽ, ഫുഡ് പ്ലാസയിൽ നിന്നുള്ള അഴുക്കുചാലിന്റെ കാര്യത്തിൽ അനിശ്ചിതാവസ്ഥയുണ്ട്. കരാർ എടുത്ത സ്ഥാപനം എൻജിനീയറെ കൊണ്ടു പരിശോധന നടത്തിയെങ്കിലും സ്റ്റേഷൻ വികസന ജോലി നടക്കുന്നതിനാൽ അഴുക്കുചാൽ നവീകരണം വലിയ തോതിൽ പെട്ടെന്ന് നടത്താനും കഴിയില്ല. ഭക്ഷണവിതരണ കേന്ദ്രത്തിന്റെ ജോലികൾ പൂർണമായി തീർത്ത് ഉടൻ തന്നെ പ്രവർത്തനം തുടങ്ങാൻ കരാറുകാർക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് ഐആർസിടിസി (IRCTC) അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *