നെടുമ്പാശേരി : നെടുമ്പാശ്ശേരി(nedumbassery) വിമാനത്താവളത്തിൽ 1.4 കോടി രൂപ വില വരുന്ന 3 കിലോഗ്രാമിലേറെ സ്വർണം വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച 2 പേർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റുകളുടെ പിടിയിലായി. ക്വാലലംപൂരിൽ നിന്ന് ഇന്നലെ എയർ ഏഷ്യ വിമാനത്തിൽ എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് ഷഫീർ,ദുബായിൽ (dubai) നിന്ന് എമിറേറ്റ്സ് വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി ഷരീഫ് എന്നിവരാണ് പിടിയിലായത്.
മുഹമ്മദ് ഷമീർ തൻ്റെ ശരീരത്തിനുള്ളിൽ 1200 ഗ്രാം സ്വർണമിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കിയും 585 ഗ്രാം സ്വർണം ജീൻസിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഷരീഫ് 1255 ഗ്രാം സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇരുവരെയും പോലീസ് (police) കയ്യോടെ പിടികൂടി.