ആലുവ: യുവാവിനെ തലക്കടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോഴിക്കോട് ചെമ്മാഞ്ചേരി മന്നാർകണ്ടി വീട്ടിൽ മുർഷിദിനെയാണ് (35) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 18ന് രാത്രി ആലുവയിലെ ബാറിലാണ് സംഭവം. ബാറിൽ നിന്ന് കടന്നുകളഞ്ഞ യുവാവിനെ കോഴിക്കോടുള്ള ലോഡ്ജിൽനിന്നാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന പ്രതി യുവാവിനെ മർദിച്ചു കടന്നുകളയുകയായിരുന്നു.
ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ എസ്.എസ്. ശ്രീലാൽ, സി.പി.ഒ മാരായ മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ്, എച്ച്. ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.