കൊച്ചി: “ദി കേരള സ്റ്റോറി” പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി വർധിക്കുകയാണ്. ഇതിനെ തുടർന്ന് പ്രദര്‍ശനത്തിന് അടിയന്തര സ്റ്റേ അനുവദിക്കണമെന്നാവശ്യം കോടതി തള്ളി. വിശദീകരണം തേടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെർറ്റിഫിക്കേഷന് ഹർജി നൽകി. സിനിമയുടെ ഉളളടക്കം കേട്ട് മാത്രമുള്ള അറിവല്ലേ ഒള്ളു എന്നാണ് കോടതിയുടെ ചോദ്യം.
വരുന്ന വെള്ളിയാഴ്ച കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും. ദി കേരളാ സ്റ്റോറിക്കെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയരുന്നു.
ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് വർധിച്ചുവരുന്ന നിരവധി ഹർജികളോടൊപ്പം ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചിത്രത്തിനോട് അനുബന്ധിച്ചു വന്നിരിക്കുന്ന ഹർജികളിലെ പ്രധാന ആവിശ്യങ്ങളിൽ ഒന്ന് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വിദ്വേഷപരമായ പരാമർശങ്ങളെല്ലാം നീക്കം ചെയ്യണമെന്നാണ്. രണ്ടാമത് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റ് നൽകിയ നടപടി റദ്ദാക്കണമെന്നതടക്കമാണ് ഹർജിയിൽ ഉൾപ്പെടുന്നത്. നിലവിൽ 10 രംഗങ്ങൾ മാത്രമെ സെൻസർ ബോർഡ് നീക്കം ചെയ്തിട്ടുള്ളൂവെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്.
സെൻസർ ബോർഡിന്റെ സൂക്ഷ്മ പരിശോധന ഈ ചിത്രത്തിന് വളരെയധികം ആവിശ്യമാണ്. യൂട്യൂബ് വിവരണത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന അടിക്കുറുപ്പിൽ മുപ്പത്തിരണ്ടായിരം യുവതികൾ കേരളത്തിൽ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയി എന്നായിരുന്നു, എന്നാൽ വർധിച്ചുവരുന്ന വിമർശനങ്ങളെ തുടർന്ന് ഈ അടിക്കുറുപ്പിൽ കേരളത്തിലെ മൂന്നു പെൺകുട്ടികളുടെ യഥാർത്ഥ കഥ എന്നാണ് മാറ്റം വരുത്തിയിരിക്കുന്നത്. എന്നിരുന്നാലും വിമർശനങ്ങൾ വർധിക്കുന്നു, ഈ കഥ മലയാളികളുടെ അല്ല എന്നാണ് പരക്കെയുള്ള വാദം.