Edappally Ernakulam

4.74 കോടി രൂപ ചെലവിൽ യന്ത്രം വാങ്ങാനൊരുങ്ങി കൊച്ചി കോര്‍പ്പറേഷന്‍; മലിനജലം ശുദ്ധീകരിക്കാനാണ് പുതിയ ഉപകരണം.

കൊച്ചി: ‌ മലിനജലം ശുദ്ധീകരിക്കാൻ വേണ്ടിയുള്ള യന്ത്രത്തിനായി 4.74 കോടി രൂപ ചെലവഴിക്കാൻ തയ്യാറായിരിക്കുകയാണ് കൊച്ചി കോർപറേഷൻ (kochi corporation). ഈ യന്ത്രത്തിന്റെ വരവോടെ കൊച്ചിയിലെ അഴുക്കുചാലുകളിലെ മലിനജലം നീക്കം ചെയ്തു അവ ശുദ്ധീകരിക്കാൻ കഴിയും എന്നാണ് വിശ്വാസം. ഈ യന്ത്രം ലഭ്യമാക്കുന്ന കമ്പനിക്ക് (company) തന്നെയാണ് അഞ്ച് വര്‍ഷത്തെ നടത്തിപ്പ് അവകാശവും നല്‍കുന്നത്. കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റെ ഫണ്ട് ഉപയോഗിച്ചായിരിക്കും യാത്രം കൊച്ചി കോർപറേഷൻ വാങ്ങുക.

ഈ യന്ത്രം വാങ്ങുന്നതിന് 4.74 കോടി രൂപ ആവിശ്യമാണ്, എന്നാൽ പിന്നീടുള്ള 5 വർഷത്തെ അറ്റകൂറ്റ പണിക്കൾക്കായി 6.4 കോടി രൂപ ചെലവഴിക്കേണ്ടി വരും. ഈ തുക എല്ലാം തന്നെ യന്ത്രം ലഭ്യമാക്കുന്ന കമ്പനിക്ക് തന്നെയാണ് ചെലവഴിക്കേണ്ടതെന്നതാണ് കോർപ്പറേഷന്റെ തീരുമാനം. ചെന്നൈ നഗരത്തിൽ ഈ യന്ത്രം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഈ മാതൃകയിലുള്ള യന്ത്രമാവും കൊച്ചി കോർപ്പറേഷനും വാങ്ങുക എന്ന് മേയർ എം അനിൽകുമാർ വ്യക്തമാക്കിയിട്ടുണ്ട്.

മലിനജലം സംഭരിക്കാനും റീസൈക്കിൾ ചെയ്ത ജലം സംഭരിക്കാനും രണ്ടു ടാങ്കുകൾ ഈ യന്ത്രത്തിലുണ്ട്. അതിനാൽ ശുദ്ധീകരിച്ച ജലം ശക്തിയിൽ കനാലിലേക്ക് തന്നെ ഒഴുകും. ഇതുവഴി കനാലിലെ മാലിന്യക്കെട്ട് മാറും. എന്നിരുന്നാലും യന്ത്രത്തിന്റെ 5 വർഷത്തെ അറ്റകൂറ്റപണിക്കൂലി താങ്ങാൻ ആകുമോ എന്ന ആശങ്കയിലാണ് കൊച്ചി കോർപറേഷൻ.

Leave a Reply

Your email address will not be published. Required fields are marked *