എറണാകുളം: ആലുവ രാജഗിരി ഹോസ്പിറ്റൽ പരിസരത്ത് നിന്ന് 1.5 കോടി വിലവരുന്ന തിമിംഗലം ഛർദ്ദി (ആമ്പർഗ്രീസ്) പിടികൂടി.
വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ.തിമിംഗല ഛർദ്ദി വാങ്ങാൻ എന്ന രീതിയിൽ എത്തിയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്.
മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശി ഷിബി (47), അടിമാലി മന്നാംകണ്ടം സ്വദേശി ജിലീഷ് മോൻ (35),
കോട്ടയം കുറിച്ചി സ്വദേശി അഖിൽ കെ.അനിൽകുമാർ ( 31),കോട്ടയം കുറിച്ചി സ്വദേശി സബിൻ ജെ.സണ്ണി (30), മലപ്പുറം തിരൂർ
സ്വദേശി ഫൈസൽ (37), ഇടുക്കി വണ്ണപ്പുറം സ്വദേശി സിജു.സി.എൻ (49) എന്നിവർ പിടിയിലായി.
മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും ചേർന്നാണ് പിടികൂടിയത്



