എറണാകുളം : ഐരാപുരം വളയം ചിറങ്ങര മൂഷ പ്പിള്ളിൽ വീട്ടിൽ ഷൈൻ രാജ് (53) നെയാണ് വാഹന മോഷണ കേസിൽ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ വളയൻചിറങ്ങര വിമല ക്ഷേത്ര മതിൽക്കെട്ടിൽ സൂക്ഷിച്ചിരുന്ന വളയൻചിറങ്ങര സ്വദേശിയുടെ സ്‌കൂട്ടറാണ് മോഷണം പോയിരുന്നത്.
ഷൈൻ രാജിനെതിരെ കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ വേറെയും കേസ് ഉണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്. ഐ റ്റി.കെ.പ്രിൻസ്, എസ് സി പി ഒ മുരളീധരൻ, സി പി ഒ മാരായ എം.എം.അനീഷ്, കെ.എച്ച്.നൗഷാദ് എന്നിവരാണ് ഉണ്ടായിരുന്നത്.



