വേടനെ ഇറക്കിവിടാൻ ആവശ്യപ്പെട്ട് തൃക്കാക്കര പോലീസ് സ്റ്റേഷന്റെ മുന്നിൽ തെറിയഭിഷേകം

വേടനെ ഇറക്കിവിടാൻ ആവശ്യപ്പെട്ട് തൃക്കാക്കര പോലീസ് സ്റ്റേഷന്റെ മുന്നിൽ തെറിയഭിഷേകം

തൃക്കാക്കര : വേടനെ ഇറക്കിവിടാൻ ആവശ്യപ്പെട്ട് തൃക്കാക്കര പോലീസ് സ്റ്റേഷന്റെ മുന്നിൽ തെറിയഭിഷേകം നടത്തിയ യുവാക്കളായ ഫൈസൽ, ശരത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.


നിയന്ത്രണാതീതമായ സാഹചര്യത്തിൽ , വേടൻ ഇറങ്ങിക്കോളും, ഇനി നിന്നെയൊക്കെ ഇറക്കാൻ ആര് വരുമെന്ന് നോക്കാമെന്ന് പോലീസ് പറഞ്ഞു.ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ റാപ്പർ വേടൻ ഇന്ന് വൈകീട്ട് ജാമ്യത്തിലിറങ്ങി.

വിവാഹ വാഗ്ദാനം നൽകി യുവ ഡോക്ടറെ പീഡിപ്പിച്ച കേസിലാണ് വേടനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.
2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്ലാറ്റ് എന്നിവിടങ്ങളിൽവെച്ച് പീഡിപ്പിച്ചതായാണ് യുവ ഡോക്ടറുടെ പരാതി.

Related Articles