മൂവാറ്റുപുഴ: നഗര റോഡ് ടാറിങ് പൂർത്തിയായതിന് പിന്നാലെ എം.എൽ.എയുടെ നിർദേശത്തിന് വഴങ്ങി റോഡ് തുറന്നുനൽകിയ മൂവാറ്റുപുഴ ട്രാഫിക് പൊലീസ് ഇൻസ്പെക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് ഇൻസ്പെക്ടർ കെ.പി. സിദ്ദീഖിനെയാണ് ഞായറാഴ്ച സസ്പെൻഡ് ചെയ്തത്.

നഗരറോഡ് വികസനത്തിന്റെ ഒന്നാം ഘട്ട ടാറിങ് പൂർത്തിയായ വെള്ളിയാഴ്ച വൈകീട്ടാണ് മാത്യു കുഴൽനാടൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് എന്നിവരുടെ നേതൃത്വത്തിൽ റോഡ് തുറന്നുനൽകിയത്. സംഭവ സ്ഥലത്ത് ട്രാഫിക്ക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിദ്ദീഖിനെ എം.എൽ.എ വിളിച്ച് നാട മുറിപ്പിച്ച് റോഡ് തുറന്നുനൽകുകയായിരുന്നു.



